Monday, May 12, 2014

പ്രണയവും കുടുംബ ജീവിതവും കരിമീനില്‍ നിന്നും പഠിക്കുക !!!!!

പ്രകൃതിയില്‍ നിന്നും ആണ് നമുക്ക് ഒത്തിരി പഠിക്കുവാന്‍ ഉണ്ട് .... പ്രണയത്തെപറ്റിയും  കുടുംബ ജീവിതത്തെ പറ്റിയും നമുക്ക് കരിമീനില്‍ നിന്നും ധാരാളം പഠിക്കുവാന്‍ ഉണ്ട് .... കരിമീന്‍ ഒരു അത്ഭുത ജീവിയാണ് ... ഇന്ന് സന്ധ്യക്ക്  റേഡിയോയില്‍  കരിമീനുകളുടെ  ജീവിതത്തില്‍ കാണുന്ന അത്ഭുതകരമായ  ചില സവിശേഷതകള്‍  വയലും വീടും എന്ന പരിപാടിയില്‍ ഡോ. കെ.ജി.പത്മകുമാര്‍ പങ്കു വച്ചിരുന്നു  അവയില്‍ ചിലത് വായിക്കു .... ഇത് കേട്ടാല്‍ ആദ്യം നമുക്ക് വിശ്വസം വരില്ല ... പക്ഷെ സംഗതി ശരിയാണ്

1) കരിമീനുകള്‍  ഏക പത്നീ വ്രതക്കാര്‍ ആണ് . എന്ന് വച്ചാല്‍ ഒരു ആണ്‍ കരിമീനിന്  ഒരു ഇണ മാത്രം ... നൂറു കണക്കിന് പെണ്‍ കരിമീനില്‍ നിന്നും  തനിക്ക്  ഇഷ്ടമുള്ള ഒരു പെണ്‍ കരിമീനിനെ  പ്രണയിക്കുക യാണ്  ആണ്‍ കരിമീന്‍ ചെയുന്നത് .... പിന്നീട്  അവര്‍ ഒന്നിച്ചു ജീവിക്കുവാന്‍ തുടങ്ങുന്നു ... നമുക്ക് വിശ്വാസം വരുന്നില്ല അല്ലെ !!!!

2)കരി മീനിന്‍റെ പ്രജനനവും കുട്ടികളെ പോറ്റുന്ന രീതിയും അതിലേറെ വിചിത്രം ആണ് .
മുട്ട ഇടുവാന്‍ അധികം ആഴം ഇല്ലാത്ത ഒരു ജലാശയ ഭാഗം പെണ്‍കരിമീന്‍ തിരഞ്ഞു എടുക്കുന്നു . ഏതെങ്കിലും ചെടിയുടെ കുറ്റിയോ, ഓല മടലിന്റെ  ഭാഗമോ , കണ്ടല്‍ ചെടിയുടെ  തണ്ടോ ഒക്കെ . തിരഞ്ഞെടുത്ത ഭാഗം പെണ്കരിമീന്‍ നന്നായി ഊതി വൃത്തിയാക്കുന്നു . അതിനു ചുറ്റിലും  മുട്ട ഇട്ടു വക്കുന്നു . അപ്പോള്‍ ആണ്‍ കരിമീന്‍ അടുത്തുവന്നു , ഓരോ മുട്ടയിലും  ബീജം ഒഴിക്കുന്നു . അങ്ങനെ ബീജ സങ്കലനം നടക്കുന്നു .മുട്ട വിരിയുമ്പോള്‍  കുഞ്ഞുങ്ങള്‍ ഉറുമ്പിനെ പോലെ ഇരിക്കും . പെന്‍ കരിമീന്‍ ജലാശയത്തിന്റെ അടിത്തട്ടില്‍ ചെറിയ കുഴികള്‍ എടുത്തു കുഞ്ഞുങ്ങളെ അതിലേക്കു മാറ്റുന്നു . ആണ്‍ കരിമീന്‍ അപ്പോള്‍ എല്ലാം പെണ്‍കരിമീനിനും കുഞ്ഞുങ്ങള്‍ക്കും ചുറ്റിലും റോന്തു ചുറ്റി കൊണ്ട് ഇരിക്കും .... കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുവാന്‍ ഉള്ള ആദ്യ ഭക്ഷണം പെന്‍ കരിമീന്‍ സ്വന്തം ശരീരത്തില്‍ നിന്നും സ്രവിപ്പിക്കുന്നു ..... ഏകദേശം ഇരുപത്തഞ്ചു  ദിവസം വരെ കുഞ്ഞുങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണ മണി പോലെ ആണ് കരിമീനും പെന്‍ കരിമീനും  ചേര്‍ന്ന് നോക്കുന്നു .... ഇന്നത്തെ പത്രം മറിച്ചു നോക്കിയാല്‍ കുട്ടികളെ സ്വന്തം മാതാപിതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്ന  എത്ര വാര്‍ത്തകളാണ് ദിവസേന കാണുന്നത് .... കരിമീനിന്റെ  കുട്ടികളോടുള്ള സ്നേഹം എന്നാണ് നമ്മുടെ കണ്ണ് തുറപ്പിക്കുക

പ്രണയവും കുടുംബ ജീവിതവും നമുക്ക് കരിമീനിനെ കണ്ടു പഠിക്കാം അല്ലെ
പ്രിയ വായനക്കാര്‍  അഭിപ്രായം പറയണം  നന്ദി .... നമസ്കാരം .....

No comments:

Post a Comment