Saturday, May 10, 2014

ഒരുമയുടെ നന്മയുടെ പെരുന്നാള്‍ ഊട്ട്






ഇന്ന് ഞങ്ങളുടെ വീട്ടില്‍ പെരുന്നാള്‍ ഊട്ട് ആയിരുന്നു . ഞങ്ങളുടെ നാട്ടില്‍ വളരെ പഴയകാലം മുതല്‍ക്കെ നടത്തി വരാറുള്ള ഒരു ആചാരം ആണിത് . ഗീവര്‍ഗ്ഗീസ് സഹദ എന്ന പുണ്യപിതാവിന്‍റെ ഓര്‍മ പെരുന്നാളിനോട് ചേര്‍ന്ന് , വീടുകളില്‍  പച്ചരി അരച്ച് വെള്ളയപ്പം ചുടുന്നു . നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നു . ഇതിനു വേണ്ടി നാടന്‍ കോഴികളെ  വീടുകളില്‍ വളര്‍ത്താറുണ്ട് . ചുക്ക് കാപ്പി  ഉണ്ടാക്കുന്നു . അതിനു ശേഷം അയലുകാരെയും  ബന്ധത്തില്‍ പെട്ടവരെയും എല്ലാം വിളിച്ചു ഇലയില്‍ അപ്പവും ഇറച്ചി കറിയും ചുക്ക് കാപ്പിയും വിളമ്പുന്നു . ഇതാണ് പെരുന്നാള്‍ ഊട്ട്
അടുത്ത ബന്ധുക്കള്‍  ചേര്‍ന്നാണ് വിഭവങ്ങള്‍ തയാര്‍ ചെയുന്നത് . വര്‍ഷത്തില്‍ ഒരു പ്രാവശ്യം  എല്ലാവരും ഒത്തു ചേര്‍ന്ന്  ആഹാരം കഴിക്കുന്നത് പരസ്പരം ഉള്ള സ്നേഹം പുതുക്കുവാന്‍ സഹായിക്കുന്നു . പുതിയ തലമുറ  പരസ്പരം അറിയുവാന്‍ ഉള്ള വളരെ നല്ല ഒരു വേദി ആണിത് . എന്തായാലും ഇത്തരം ഒരു നല്ല ആചാരം നടപ്പില്‍ വരുത്തിയ പൂര്‍വ പിതാക്കന്‍മാരുടെ മനസിലെ നന്മക്ക് മുന്‍പില്‍ പ്രണമിച്ചു കൊണ്ട് ഈ പോസ്റ്റു വായനക്കാര്‍ക്ക് സമര്‍പ്പിച്ചുകൊള്ളുന്നു .അഭിപ്രായം പറയുമല്ലോ .... നന്ദി .....നമസ്കാരം

No comments:

Post a Comment