Friday, April 4, 2014

ഫോട്ടോ വോട്ടര്‍ സ്ലിപ് വിതരണം ..... ചില അനുഭവങ്ങള്‍ !!!!



വെട്ടിയാര്‍ ഇരട്ട പള്ളിക്കൂടത്തിലെ  ബൂത്ത്‌ ലെവല്‍ ഓഫീസര്‍ BLO ആയി കൂടി ജോലി ചെയുന്നതിനാല്‍ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി  വോട്ടര്‍ പട്ടികയില്‍ ഉള്പെട്ടവര്‍ക്ക്  ഫോട്ടോ പതിച്ച സ്ലിപ് വിതരണം ചെയുന്ന തിരക്കില്‍ ആയിരുന്നു . ആയിരത്തില്‍ അധികം ആളുകള്‍ക്ക് സ്ലിപ് വിതരണം നടത്തുവാന്‍ ഉണ്ട് .ഞാന്‍ തനിയെ പോയാല്‍ താമസം നേരിടുന്നതിനാല്‍ , ലീനയും എന്നെ സഹായിക്കുവാന്‍ വരുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരും രാവിലെ വീടുകളില്‍ ചെല്ലും . ലീന സ്ലിപ് മുറിച്ചു കൊടുക്കും . ഞാന്‍ ആളുകളെ കൊണ്ട് ഒപ്പ് ഇടുവിക്കും . ഈ യാത്രക്കിടയില്‍ ഞങ്ങള്‍ക്ക് ഉണ്ടായ ചില അനുഭവങ്ങള്‍

1) ചില ആളുകള്‍ ഭരണത്തോടുള്ള അവരുടെ അമര്‍ഷം നമ്മളോട് പ്രകടിപ്പിക്കും . ഇത്തവണ ആര്‍ക്കും വോട്ടു ചെയില്ല , ഞങ്ങളുടെ ഭാഗത്തേക്ക്‌ വരേണ്ട എന്നൊക്കെ പറയുന്ന ആളുകള്‍ ഉണ്ട് . എല്ലാം ഒരു ചിരിയോടെ കേള്‍ക്കും . നമ്മളുടെ  ചുമതല നിര്‍വഹിക്കും . അല്ലാതെ എന്ത് ചെയ്യാന്‍ !!!
2)തങ്ങളുടെ വോട്ടു  ഒരു കാരണവശാലും നഷ്ട്ട പെടരുത് എന്ന്  ചിന്തിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട് . ഒരു വീട്ടില്‍ ചെന്നു. വലിയ വീടാണ് . മക്കള്‍ എല്ലാം വെളിയില്‍ . അപ്പനും അമ്മയും മാത്രം നാട്ടില്‍ . അവിടുത്തെ അമ്മൂമ്മ പറഞ്ഞു , മോനെ ഞാന്‍ ഇത്തവണ തീര്‍ച്ചയായും വോട്ടു ചെയും , നമ്മുടെ ഒരു വോട്ടിന്‍റെ കുറവ് കൊണ്ട് ആരും തോല്കരുത് !!
3)കത്തുന്ന വെയിലത്ത്‌ കയറി ചെല്ലുമ്പോള്‍ ,ഒന്ന് ഇരിക്കാന്‍ പറയുന്നവരോ , ഒരു ഗ്ലാസ്‌ വെള്ളം വേണോ എന്ന് ചോദിക്കുന്ന ആളുകളോ വളരെ ചുരുക്കം . മിക്കയിടത്തും കാല്‍ മുട്ടില്‍ വച്ച് കൊണ്ടാണ് എഴുതിയത് . എന്നാല്‍ ചില പാവപ്പെട്ട വീടുകളില്‍ ചെല്ലുമ്പോള്‍  വാ മോനെ കയറി വന്നാട്ടെ എന്ന് പറഞ്ഞു സ്വീകരികുന്നവരെയും കണ്ടു

ബഹു  ജനം പല വിധം എന്ന ചൊല്ല് വളരെ അര്‍ത്ഥ മുള്ളതാണ്. ജനാധിപത്യ ത്തെ നില നിര്‍ത്തുവാനുള്ള  വോട്ടെടുപ്പ് പ്രക്രിയയില്‍ ജനങ്ങളെ സഹിയിക്കുവാന്‍ കിട്ടിയ ഈ ചെറിയ അവസരത്തിന് വളരെ സന്തോഷം ഉണ്ട് . എല്ലാവരും തങ്ങളുടെ വോട്ടു നീതിപൂര്‍വം വിനിയോഗികുമ്പോള്‍ ജനാധിപത്യം ശക്തമാക്കപെടുന്നു
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

3 comments:

  1. ഇലക്ഷന്‍ സ്പെഷ്യല്‍ നന്നായി,,

    ReplyDelete
  2. അനുഭവങ്ങളാണല്ലോ ഗുരു!
    ആശംസകള്‍

    ReplyDelete
  3. ഒരു പരിചയവുമില്ലാത്ത മേഖല

    ReplyDelete