Tuesday, January 14, 2014

ഗ്രോ ബാഗിനുള്ളില്‍ സ്വര്‍ണ്ണം വിളഞ്ഞു !!!!




ഗ്രോ ബാഗിനുള്ളില്‍ സ്വര്‍ണ്ണം  വിളഞ്ഞു . ആ കഥയാണ് ഇന്ന് പറയുന്നത് . വെറും സ്വര്‍ണ്ണം അല്ല ... ജീവനുള്ള  സ്വര്‍ണ്ണം!!!!  മഞ്ഞള്‍ !!!!!. അതാണ്  ജീവനുള്ള  സ്വര്‍ണ്ണം

കഴിഞ്ഞ  മാര്‍ച്ചില്‍  ഗ്രോ ബാഗില്‍ മണ്ണ് നിറച്ചു  മഞ്ഞളിന്റെ  രണ്ടോ മുന്നോ  കഷണം നട്ടു. ഇപ്പോള്‍ വിളവു എടുത്തപ്പോള്‍  നൂറു മേനി . ഒരു ചെറിയ കഷണം മഞ്ഞള്‍  നട്ടത്  ഒത്തിരി മഞ്ഞള്‍ കഷണത്തിന്  ജന്മം നല്‍കിയിരിക്കുന്നു

കിങ്ങിണ ആണ് വിളവു എടുത്തത്‌

ഏതാണ്ടു  പത്തു ഗ്രോ ബാഗുകളില്‍  മഞ്ഞള്‍ നട്ടിട്ടുണ്ട്
അവയും വിളവു എടുക്കണം

ഉള്ള മഞ്ഞള്‍  പൊടിച്ചു  വീട്ടില്‍ ഉപയോഗിക്കുവാന്‍ ആണ് തീരുമാനം

നമ്മുടെ വീട്ടില്‍ നല്ല മഞ്ഞള്‍ ഉള്ളപ്പോള്‍ എന്തിനു നിറവും രാസ വസ്തുക്കളും കലര്‍ത്തി ഉണ്ടാക്കുന്ന  കവര്‍ മഞ്ഞളിനെ  ആശ്രയിക്കണം

ഒന്ന് മനസ് വച്ചാല്‍ നമുക്കും നമ്മുടെ വീട്ടില്‍  നമുക്ക്  വേണ്ട മഞ്ഞള്‍  ഉണ്ടാക്കാം

മഞ്ഞള്‍ തണലില്‍  വളരും , ഒരു  ചാക്കില്‍  മണ്ണ് നിറച്ചു   ഒന്നോ രണ്ടോ മഞ്ഞള്‍ കഷണം  നടുക . അല്പം ചാണകപൊടിയും  കരിയിലയും ഇടുക  അത്ര മാത്രം . നിങ്ങള്‍ക്കും  ജീവനുള്ള  സ്വരണം ഉണ്ടാക്കാം !!!!!

പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍  അഭിപ്രായം പറയണം ... നന്ദി .. നമസ്കാരം

5 comments:

  1. ഹ.. ഹ.. ഒരുപിടി മണ്ണില്‍ സ്വര്‍ണ്ണം വിളയിച്ചു ല്ലേ.. കൊള്ളാം.. :)

    ReplyDelete
  2. വേണമെങ്കില്‍ മഞ്ഞള്‍ ഗ്രോബാഗിലും വളരും!!!

    ReplyDelete
  3. ശരി തന്നെ നന്ദി

    ReplyDelete
  4. ഗ്രോ ബാഗിനുള്ളിൽ മാത്രമല്ല, പ്ലാസിക്ക് ചാക്കിലും മഞ്ഞൽ നടാം; അതുപോലെ ചേന, ചേമ്പ്, കാച്ചിൽ എന്നിവയും നടാം. ഇതിൽ കാച്ചിൽ ബാഗിൽ നടുമ്പോൾ വിളവെടുപ്പ് എളുപ്പത്തിലാക്കുന്നു. കിഴങ്ങ് മണ്ണ് തുരന്ന് കിളചെടുക്കേണ്ടതില്ല; വട്ടത്തിൽ പരന്ന് ചാക്ക് നിറയെ വളരും.

    ReplyDelete
  5. അറിവ് പങ്കു വച്ചതിനു നന്ദി

    ReplyDelete