Sunday, April 7, 2013

ആട് കുട്ടികളെ സ്നേഹം പഠിപിക്കുമോ ?


കുട്ടി പട്ടാളം ആടിന്‍റെ ഒപ്പം


ലക്ഷ്മിയും സേതു ലക്ഷ്മിയും

ഞങ്ങളുടെ അയല്‍കാരായ ലതക്കും ,പ്രഭയ്ക്കും പഞ്ചായത്തില്‍ നിന്നും കുടുംബശ്രീ വഴി ഓരോ ആടിനെ കിട്ടി . ലതയുടെ ആടിന് വെളുപ്പ്‌ നിറം ആണ് . പ്രഭയുടെ ആട് അല്പം ചാര നിറം ആണ് .
രണ്ടു ദിവസമായി ആടുകള്‍ വന്നിട്ട് . വന്ന ദിവസം രണ്ടും വലിയ കരച്ചില്‍ ആയിരുന്നു
ആടുകളുടെ വരവ് ഞങ്ങളുടെ കുട്ടികളെ വല്ലാതെ സ്വാധീനിചിട്ടുണ്ട്
ആടുകള്‍ വന്ന ദിവസം കുട്ടികള്‍ക്ക് ആഘോഷം ആയിരുന്നു
തൊട്ടും ഉമ്മ കൊടുത്തും ഇല കൊടുത്തും അവര്‍ അതിന്‍റെ കൂടെ കൂടി
ഇപ്പോള്‍ നേരം വെളുത്താല്‍ കിങ്ങിണ എന്നോട് പറയും അപ്പാ ഞാന്‍ ആടിനെ കാണുവാന്‍ പൊക്കോട്ടെ എന്ന്
കിങ്ങിണ യുടെ കൂട്ട് കാരന്‍ ആയ സുര്യ എന്ന നാല് വയസു കാരന്‍ ഒരു കവറും എടുത്തു പറമ്പില്‍ നടന്നു ആടിന് കൊടുക്കാന്‍ പോച്ച പറിക്കുന്നു
കിങ്ങിനയുടെ കൂട്ടുകാരി ഭാഗ്യയുടെ ആടിന്‍റെപേര്  ലക്ഷ്മി എന്നാണ്
ഒരു ദിവസം ഞാന്‍ സൂര്യ എന്ന നാലു വയസു കാരനോട് ചോദിച്ചു മോനെ നിങ്ങളുടെ ആടിന്‍റെ പേര് എന്താണ്
അവന്‍ പറഞ്ഞു പശു
ഇന്ന് അവന്‍റെ ചേട്ടന്‍ പറഞ്ഞു ആടിന്‍റെ പേര് സേതു ലക്ഷ്മി എന്നാണ് എന്ന്
കുട്ടികളും ആടുകളും തമ്മിലുള്ള ഈ സ്നേഹം ഞാന്‍ വളരെ ഇഷ്ട്ട പെടുന്നു
ഒരു ആട് വീട്ടില്‍ വരുമ്പോള്‍ കുട്ടികള്‍ സ്നേഹം എന്താണ് എന്ന് പഠിക്കുക ആണ്
ആടിനെ നമുക്ക് ഉമ്മ വക്കാം ... തലോടാം ... ചൊറിഞ്ഞു കൊടുക്കാം .. ആട് മറിച്ചു ഒന്നും പറയുക ഇല്ല ...
മനുഷ്യന്‍ ആണെങ്കില്‍ ഇത്തിരി കഴിഞ്ഞാല്‍ പറയും മതി എനിക്ക് മടുത്തു എന്ന് .... എന്നാല്‍ ഒരു ആട് ഒരിക്കലും അങ്ങനെ പറയില്ല
ഞങ്ങളുടെ വീട്ടിലും സമീപ ഭാവിയില്‍ തന്നെ ഒരു ആടിനെയോ പട്ടിയേയോ , മുയലിനെയോ വളര്‍ത്തണം എന്ന് കുട്ടികള്‍ വാശി പിടിച്ചു പറയുന്നുണ്ട് . നമ്മുടെ കുട്ടികള്‍ സ്നേഹിക്കാന്‍ പഠിക്കട്ടെ ....

1 comment:

  1. ആട് മതി
    മുയല്‍ അതിന്റെ കുട്ടികളെ ചിലപ്പോള്‍ തിന്നും.

    ReplyDelete