Tuesday, December 11, 2012

വിത്തുകള്‍ പാകുവാന്‍ പറ്റിയ സമയമാണ് ഡിസംബര്‍

വിത്തുകള്‍ പാകുവാന്‍  പറ്റിയ സമയമാണ് ഡിസംബര്‍ മുതലുള്ള  രണ്ടു മാസങ്ങള്‍ . ചീര , വഴുതന , മുളക് , തക്കാളി  ഇവയുടെ  വിത്തുകള്‍ പാകി കിളിര്‍പിച്ചു  പറിച്ചു  നടുകയാണ്‌ ചെയുന്നത് . ഒരു ദിവസം അര മണിക്കൂര്‍ മാത്രം മിനക്കെട്ടാല്‍ നമുക്ക് ആവശ്യം ആയ  ചീരയും , വഴുതനയും , മുളകും , തക്കാളിയും നമുക്ക് തന്നെ നമ്മുടെ വീട്ടില്‍ ഉണ്ടാക്കുവാന്‍ കഴിയും ...

വിത്ത് പാകുമ്പോള്‍  എന്തൊക്കെ കാര്യം ആണ് മനസ്സില്‍ വക്കണം എന്ന് പറയാം
1) കഴിവതും  വിശ്വസിക്കുവാന്‍ പറ്റിയ ഇടതു നിന്നും വിത്ത് വാങ്ങുക ... vfpck പന്തളം , നൂറു എക്കര്‍  തഴക്കര , കരിമ്പ്‌ വിത്ത് ഉത്പാദന  കേന്ദ്രം പന്തളം ,ഇവിടങ്ങളില്‍ നിന്നും നല്ല വിത്ത് കിട്ടും
2) വിത്ത് ഒരു ചെടിച്ചട്ടിയിലോ . ഗ്രോ ബാഗിലോ  കട്ട ഇല്ലാത്ത മണ്ണും കമ്പോസ്റ്റും സമം നിറച്ചു അതില്‍ നടാം
3) ചീര , മുളക്  , വഴുതന   വിത്തുകള്‍   ഉറുമ്പിനു  ഒത്തിരി ഇഷ്ട്ടം ആണ് ...നമ്മള്‍ വിത്ത് പാകേണ്ട താമസം  അവ വന്നു ആക്രമിച്ചു  വിത്തെല്ലാം എടുത്തു കൊണ്ട് പോകും ...ഒന്നുകില്‍ ഉറുമ്പിനു കയറുവാന്‍ പറ്റാത്ത ഇടതു  ഗ്രോ ബാഗ്‌ വച്ച് അതില്‍ വിത്ത് പാകുക ..അല്ലെങ്കില്‍  വിത്തിനോടൊപ്പം അല്പം പൊടി  അരി കൂടി  വിതറുക .. ഉറുമ്പ് വന്നു പൊടി അരി പെറുക്കി കൊണ്ട് പോകും ..വിത്ത് കൊണ്ട് പോകുക ഇല്ല .. അല്ലെങ്കില്‍  കുറച്ചു മഞ്ഞള്‍ പൊടി  ഗ്രോ ബാഗിന് ചുറ്റും വിതറുക ..
4) വയ് കുന്നേരം  വേണം വിത്ത് പാകുവാന്‍
5) വിത്ത് പാകിയ ശേഷം അല്പം മണ്ണ് വിത്തിന് മുകളില്‍ വിതറുക ..ഒത്തിരി മണ്ണ് ഇടരുത്
6) എല്ലാ ദിവസ വും രാവിലെയും വയികുന്നേരവും  വെള്ളം തളിക്കുക.. കുത്തി ഒഴിക്കരുത്








7) തൈകള്‍  ചീരയുടെത് മിക്കവാറും മുന്നു  ദിവസത്തിനുള്ളില്‍  കിളിര്‍ത്തു വരും ..മുളകും വഴുതനവും , തക്കാളിയും അല്പം താമസിക്കും

പ്രിയ വായനക്കാരെ   വിത്ത് പാകുവാന്‍  പറ്റിയ ഈ സമയത്ത്  നമുക്ക് വിത്ത് പാകാം ..അത് പതിയെ കിളിച്ചു വരുന്നത് കാണുവാന്‍ തന്നെ  എന്തൊരു രസം ആണ്  ...ഞാന്‍  പാകിയ  ചീര , തക്കാളി  വിത്തുകള്‍ വളര്‍ന്നു വന്നതിന്‍റെ ചിത്രം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് ... നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...

1 comment:

  1. എനിക്ക് വളരെ താല്പര്യമുള്ള വിഷയം....നന്ദി....

    ReplyDelete