Monday, October 29, 2012

ആലത്തൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തിലെ അത്ഭുത കാഴ്ചകള്‍

ഇത്തവണത്തെ പൂജ  അവധിക്കു  ഞങ്ങള്‍ ഒരു യാത്ര പോയി .....പാലക്കാടു ജില്ലയിലെ  ആലത്തൂര്‍ എന്ന ഗ്രാമത്തിലേക്ക് ...... തൃശൂര്‍  പാലക്കാട്  ഇവയുടെ  ഇടയില്‍ വരും ആലത്തൂര്‍ .....ഒരു വശത്ത് വികസനം കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ  രൂപത്തില്‍ വരുന്നു എങ്കിലും  ആലത്തൂര്‍ അതിന്റെ  ഗ്രാമീണത പൂര്‍ണമായി  വിട്ടു കളഞ്ഞിട്ടില്ല ഇതുവരെ ..... ഞങ്ങളുടെ  അമ്മാവനും  അമ്മാവിയും  അവരുടെ രണ്ടു മക്കളും അടങ്ങുന്ന കുടുംബം  ആലത്തൂര്‍ ആണ്  താമസം  അവരോടൊപ്പമാണ് ഞങ്ങളും താമസിച്ചത്

വീഴു  മലയുടെ അടിവാരത്തെ  വയല്‍ 

കച്ചി  കൂന  നന്മയുടെ  ഗ്രാമ കാഴ്ച 

വീഴു  മല യും  യക്ഷി പനകളും 

വഴിയോരത്തെ  കച്ചി  കുന്നുകള്‍ 
വരമ്പത്ത്  വളര്‍ന്ന  തുവര ചെടിയില്‍  ഇരുന്നു ആടുന്ന തത്തമ്മ 

കറണ്ടിനെ  പേടിക്കാത്ത  നാട്ടു മൈനകള്‍ 

വയലോരത്തെ  പനകള്‍ 

പുരപുറത്തെ  കുമ്പളം  ഒരു നാട്ടു നന്മ 

മതിലും ഇരുമ്പ് ഗേറ്റും ഇല്ലാത്ത  വീടുകള്‍ 

ഞാറു നട്ട  പാടം 

നോനമോന്‍ വയല്‍  വരമ്പത്ത് 

പാടത്തിന്‍ നടുവിലെ  കരിമ്പന 
                        നെല്‍കൃഷി മറക്കാത്ത നന്മ നിറഞ്ഞ  സമൂഹമാണ്‌ ആലത്തൂര്‍  ഉള്ളത് ....... വഴികളുടെ  ഇരു വശവും പൊന്ത  കാടുകളും  പന മരവും .... വീടിനു  പുറകിലായി  ഒരു ഭീമന്‍ മല .....വീഴു മല എന്നാണ്  പേര് ....പണ്ട് ഹനുമാന്‍  മരുത്വ  മല പൊക്കി കൊണ്ട് പോയപോള്‍ താഴെ വീണ ഒരു പാറയാണ്‌  വീഴു മല  എന്നാണ്  വിശ്വാസം ......വീഴു മലയില്‍ നിന്നും  വരണ്ട  കാറ്റു  എപ്പോഴും അടിച്ചു കൊണ്ടിരിക്കും ......ഞാന്‍  ആലത്തൂര്‍ കണ്ട  ചില കാഴ്ചകള്‍ പ്രിയ  വായനക്കാര്‍ക്കായി സമര്‍പികുന്നു  പ്രിയ  വായനക്കാര്‍  അഭിപ്രായം  പറയണം ..... നന്ദി  നമസ്കാരം 

7 comments:

  1. നന്നായിരിക്കുന്നു ..

    ReplyDelete
  2. ആലത്തൂര്‍ കാഴ്ച്ചകള്‍ ഉഗ്രന്‍

    ReplyDelete
  3. ഒരു പാട് സഞ്ചരിച്ചിട്ടുളള വഴികള്‍. ഇപ്പോളും അവിടെയൊക്കെ അങ്ങനെ തന്നെയാണല്ലേ..

    ReplyDelete
  4. കുറച്ചുകൂടൊക്കെ എഴുതാമായിരുന്നു... പെട്ടന്ന് നിര്ത്തിയതു പോലെ തോന്നി. ഫോട്ടോകള് ചേര്ത്തത് നന്നായി

    ReplyDelete
  5. ആലത്തൂരിന്റെ ഗ്രാമ ഭംഗി വളരെ നന്നായി ആസ്വദിച്ചു.

    ReplyDelete
  6. നന്നായിരിക്കുന്നു ........
    പോത്തുണ്ടി ഡാം കൂടി പ്രതീക്ഷിച്ചു ..

    ReplyDelete