Monday, September 17, 2012

അടച്ചു പൂട്ട്‌ ഈ മരണ നിലയം ...... കൂടം കുളം സമം കാളകൂടം .......




കൂടുംകുളം  ആണവനിലയം  കാള കൂടത്തിനു സമം ...... അടച്ചു  പൂട്ടു .... ഈ  മരണ നിലയം ...... നമുക്ക്  വികസനം  വേണം ..... നമുക്ക്  കരണ്ട്  വേണം  .... ഒന്നും  വേണ്ട  എന്ന്  പറയുനില്ല...... പക്ഷെ  ഒരു  ജനതയെ  നശിപിച്ചു കൊണ്ട്  ...... വരും  തലമുറയെ  നശിപിച്ചു  കൊണ്ട്  ..... നമുക്ക്  വികസനം  വേണോ ...... ജപ്പാന്റെ  അനുഭവം  നാം  ഇപ്പോള്‍  നാം  കണ്ടതാണ് ..... ചെര്‍ണോബില്‍  ആണവ  ദുരന്തം  കണ്ടതാണ് ....... ആണവ നിലയങ്ങള്‍   ഉണ്ടാകുന്ന  വികിരണ  പ്രശ്നം  നമ്മുടെ  ശാസ്ത്ര  കാരന്മാര്‍ക്ക് അറിയാം ..... അവരും  ഒന്നും  മിണ്ടുനില്ല ....... ഫ്രാന്‍സും ജപ്പാനും  ഉള്ള  ആണവ  നിലയങ്ങള്‍  അടച്ചു പൂട്ടാന്‍  തുടങ്ങുമ്പോള്‍  ഇവിടെ  ഇന്ത്യയില്‍  നാം  പുതിയ  ഒരെണ്ണം  തുറക്കാന്‍  ശ്രമിക്കുക  ആണ് ......ഇനി  എന്നാണ്  നാം  പാഠം  പഠിക്കുക ........അതിനു  കൂടം  കുളം  നാളെ  പൊട്ടി  തെറിക്കണം .... നൂറു  കണക്കിന്  ആളുകള്‍  മരിക്കണം ..... ആയിരങ്ങള്‍  ചാവാതെ  ചാവണം .....അപ്പോള്‍  നമ്മുടെ  യജമാനന്മാര്‍  കണ്ണ്  തുറക്കും ..... മരിച്ച  ആളുകളുടെ  അടുത്ത  ബന്ധുകള്‍ക്ക്  ലക്ഷങ്ങള്‍  വാഗ്ദാനം  ചെയപെടും ..... ദുരിതാശ്വാസ  ക്യാമ്പുകള്‍  തുറക്കപെടും ...... മുതല കണ്ണുനീര്‍  ഒഴുകും ...... തവള  കരച്ചില്‍  കരയും ...... മതി  ഞങ്ങള്‍ക്ക് കൂടം കുളം  എന്നാ  കാളകൂടം  വേണ്ട .......ഞങ്ങളുടെ  മക്കള്‍ക്കും  നാളെ  ഇവിടെ  ജീവികണം ....... കണ്ണും  .... മൂക്കും ....അവയങ്ങളും  ഒന്നും  ഇല്ലാതെ  ചാപിള്ളമാരെ നാളെ  ഞങ്ങളുടെ  നാട്ടില്‍  നിറയുവാന്‍  ഞങ്ങള്‍ക്ക്  ആഗ്രഹം  ഇല്ല ..... നിങ്ങള്‍  കൂടം കുളം  അടച്ചു  പൂട്ട്‌ ......അവിടെ  സൗര  ഊര്‍ജം  ചെലവ്  കുറഞ്ഞ  രീതിയില്‍  ഉപയോഗ പെടുത്തുന്ന  ഒരു ഗവേഷണ  കേന്ദ്രം  തുടങ്ങു ...... നമ്മുടെ  തീര പ്രദേശങ്ങളില്‍  നിങ്ങള്ക്ക്  എന്തുകൊണ്ട്  കാറ്റാടി  പാടങ്ങള്‍ സ്ഥാപിച്ചു  കൂടാ .......അങ്ങനെ  എത്രെ  നല്ല  മാര്‍ഗത്തില്‍  കൂടി  കരണ്ട്  ഉണ്ടാക്കാം ..... അതൊന്നും  വേണ്ട  അത്രേ !!!!...... ആര്‍കും  വേണ്ടാത്ത ആണവ  നിലയം  തന്നെ  വേണം  എന്ന്  എന്താ  ഇത്ര കട്ടായം ........അടച്ചു പൂട്ട്‌  ഈ  മരണ  നിലയം ...... കൂടം കുളം  സമം  കാളകൂടം ........പ്രിയ  വായനക്കാരെ  നിങ്ങളും  പ്രതികരിക്കണം .... നന്ദി .... നമസ്കാരം ......   

5 comments:

  1. മുല്ലപെരിയാര്‍ ആ ജലബോംബ്‌ നമുക്കും വേണോ??????

    ReplyDelete
  2. ഈ കൂടംകുളത്തിനെതിരെ പ്രസംഗിക്കുന്ന സാറുമാരോട് ഒരു ചോദ്യം.. രാജ്യത്തിനാവശ്യമായ വൈദ്യുതി സൌരോര്ജം കൊണ്ടും തിരമാല കൊണ്ടും നിങ്ങള്ക്ക് ഉണ്ടാക്കാനാവലില്. കുറഞ്ഞ തോതില് ഉണ്ടാക്കാമെന്നാല്ലാതെ കൂടംകുളം പദ്ധതി വാഗ്ദാനം ചെയ്യുന്നപോലെ 1000 മെഗാവാട്ട്സ് ഉണ്ടാക്കാനാവില്ല. ലോകത്ത് നൂറുകണക്കിന് ആണവ വൈദ്യുതി നിലയങ്ങളുണ്ട്. അവയില് ഇത്ര കാലത്തിനിടയ്ക്ക് രണ്ടേ രണ്ടെണ്ണം തകര്ന്നു എന്ന പേരില് നിങ്ങള് കൂടംകുളത്തെ കുറ്റപ്പെടുത്തന്നത് ന്യായമല്ല. ലോകത്ത് അണക്കെട്ടുകള് തകര്ന്നും ആയിരങ്ങള് മരിച്ചിട്ടുണ്ടെന്ന കാര്യം ഓര്മിക്കുക. ഇന്നുവരെ നിര്മിക്കപ്പെട്ടിട്ടുള്ളതില് ഏറ്റവും ആധുനീകവും സുരക്ഷിതവുമാണ് കൂടുംകുളം ചുമ്മാ പരിസ്ഥിതി വാദം പറഞ്ഞു അതിനെ കണ്ണടച്ച് എതിര്ക്കുന്നത് വരും തലമുറയോടുള്ള ക്രൂരതയാണ്...

    ReplyDelete
  3. നിഷാദ്, നിനക്കുള്ള മറുപടി നെഞ്ചകത്തിലെ ഈ പോസ്റ്റില്‍ ഉണ്ട്.
    http://kaathi-njan.blogspot.com/2012/09/blog-post_17.html

    ReplyDelete
  4. അടച്ചു പൂട്ട്‌ ഈ മരണ നിലയം ...... കൂടം കുളം സമം കാളകൂടം .......

    ReplyDelete
  5. അടച്ചു പൂട്ടുക ,നാശത്തിന്‍റെ ഈ നിലയം

    ReplyDelete