Sunday, August 19, 2012

ഒരു അടുക്കളത്തോട്ടം എളുപ്പം ഉണ്ടാക്കാം ...........

ഒരു  അടുക്കളത്തോട്ടം  എളുപ്പം  ഉണ്ടാക്കാം ...........കൃഷി  ചെയ്യുവാന്‍  ആഗ്രഹം  ഉണ്ടോ ...... സ്ഥലം ഇല്ല  എന്ന പരാതി വേണ്ട ..... കാരണം  ഞാന്‍  ഈ     അടുക്കളത്തോട്ടം  ഉണ്ടാകിയിരികുന്നത്  ഞങ്ങളുടെ  മുറ്റത്തിന്റെ  ഒരു  മൂലക്കാണ്‌ ...... നിലത്തു  മണ്ണില്‍  അല്ല ...... മറിച്ചു പ്ലാസ്റ്റിക്‌  ബാഗില്‍  ആണ്  കൃഷി .... നല്ല  കട്ടിയുള്ള  പ്ലാസ്റ്റിക്‌  ബാഗാണ് ...... ഗ്രോ  ബാഗ്‌  എന്നാണ്  ഓമനപേര്......... ഞാന്‍ പന്തളതുള്ള, ഒരു  കടയില്‍  നിന്നാണ്  ഗ്രോ  ബാഗ്‌  വാങ്ങിയത് .... ഒന്നിന്  പതിനാറു  രൂപ  വില ..... കടക്കാര്‍  പറയുന്നത്  മുന്ന്  നാല്  വര്ഷം  കിടക്കും  എന്നാണ് .......ദേണ്ടെ  ഇതാണ്  ഗ്രോ  ബാഗ്‌ 


ഒരു  കുട്ട മണ്ണ് , കുറച്ചു  എല്ലുപൊടി  അല്ലെങ്കില്‍ ചാണക പൊടി, കുറച്ചു   വേപ്പിന്‍ പി ണാ  ക്ക്  ഇവ  നന്നായി  കലര്‍ത്തുക 



നന്നായി  കലര്‍ത്തിയ  ഈ  മണ്ണ്  ഗ്രോ ബാഗില്‍  നിറക്കുക.... കിങ്ങിന  മോള്‍  മണ്ണ്  നിറക്കാന്‍  എന്നെ  സഹായിച്ചു ....... 




ഇനി  വിത്ത്  ഇടാം .... മുളക്  വെണ്ട എന്നിവ  ആണ്  ഞാന്‍  കൃഷി  ചെയ്തത് .... മുളക്  പാകി  പറിച്ചു  നടണം...... വെണ്ട  വിത്തുകള്‍  നേരിട്ട്  മണ്ണില്‍  നടാം    


മുളകും  വെണ്ടയും  നട്ട് ഒരു  ആഴ്ച്ചകുള്ളില്‍  തന്നെ  മുളച്ചു ..... 




കുറച്ചു  പയര്‍  വിത്തും  കൂടി  നട്ട് , അടുക്കള  തോട്ടം  ദേ ഇങ്ങനെ  ക്രമീകരിച്ചു ....... വണ്ടിയോ  വല്ലതും  മുറ്റത്ത്‌ കേറി  വരണം  എങ്കില്‍  ഗ്രോ  ബാഗ്‌  അങ്ങോട്ടോ  ഇങ്ങോട്ടോ  ഒന്ന്  മാറ്റിയാല്‍  മതി .... ഇനി  മുറ്റം  ഇല്ലാത്തവര്‍ക്ക്  ടെരസിലോ , കയവരിയിലോ ഗ്രോ  ബാഗ്‌  വക്കാം.......സ്ഥലം  ഒരു  പ്രശ്നമേ  അല്ല .... മനസ്  മാത്രം  മതി ....... നഗര വാസികള്‍ക്ക്  പറ്റിയത് ........



ഞങ്ങളുടെ  അടുക്കളത്തോട്ടം  മുന്ന്  ആഴ്ച ആയപ്പോള്‍ ..



  ഞങ്ങളുടെ  അടുക്കള തോട്ടത്തില്‍  ഇപ്പോള്‍  വെണ്ടയും  പയറും  മുളകും  വളരുന്നു ........ വിഷം  അടിക്കാത്ത  നല്ല  പച്ചകറികള്‍  നമ്മുടെ  വീട്ടു  മുറ്റത്ത്‌  നമുക്ക്  വിളയിക്കാം......... മനസ്  മാത്രം  മതി  പ്രിയ  വായനക്കാര്‍  അഭിപ്രായം  പറയുമല്ലോ ......നന്ദി ... നമസ്കാരം ......












21 comments:

  1. നന്നായിട്ടുണ്ട്. ബാംഗ്ലൂരില്‍ മകന്റെ വീട് പണി പൂര്‍ത്തിയായാല്‍ ടെറസ്സില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് പ്ലാനുണ്ട്. ഗ്രോബാഗ് എവിടെ കിട്ടുമെന്ന് അന്വേഷിക്കണം. ഹൈഡ്രോപോണിക്ക് കൃഷിയുടെ സാധ്യതയും ആലോചനയിലുണ്ട്.

    കിങ്ങിന മോള്‍ക്ക് ആശംസകള്‍ :)

    ReplyDelete
  2. പ്രിയ ജോണ്‍
    അഭിനന്ദനങ്ങള്‍
    മാതൃകാപരമായ പോസ്റ്റുകള്‍
    നല്ല സന്ദേശങ്ങള്‍

    ReplyDelete
    Replies
    1. പ്രിയ അജിത്‌ ചേട്ടാ അങ്ങയുടെ നല്ല വാക്കുകള്‍ക്കു നന്ദി ...... ഹൃദയം നിറഞ്ഞ നന്ദി .....

      Delete
  3. ആദ്യം തന്നെ അനുമോദിക്കട്ടെ.വിഷമയമില്ല്യാത്ത പച്ചക്കറി എന്നതിലുപരി സാമ്പത്തിക ലാഭം മാനസികാരോഗ്യം എന്നിവ നമുക്ക് ഉണ്ടാകുന്നു.അതിനും പുറമേ വരും തലമുറയുടെ മനസ്സിലേക്ക് കുഞ്ഞിലെ അവരറിയാതെ തന്നെ കൃഷിയുടെ ബാല പാഠങ്ങള്‍ കോരി ചൊരിയാന്‍ നമുക്ക് കഴിയുന്നു.

    ReplyDelete
  4. valarey nannayittundu..thangaludey pachakkari thottam


    ഞാന്‍ ചെയ്ടപോള്‍ കീടഷല്യം കാരണം ഇലയെല്ലാം കേടുവരുന്നു ആടിന് പ്രതിവിടി

    എന്ടാണ്‌

    ReplyDelete
  5. അഭിനന്ദനങ്ങള്‍.....

    ReplyDelete
  6. ലളിതമായ ഭാഷ....

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട് - മുറ്റം വരെ നടക്കാന്‍ ആരോഗ്യമുള്ള ആര്‍ക്കും ചെയ്യാം - വിഷം ഇല്ലാത്ത പച്ചക്കറി, കുടുംബത്തിനു ആരോഗ്യം, മാനസികോല്ലാസം

    ReplyDelete
  8. http://www.paystolivegreen.com/2008/12/make-your-own-homeade-pesticides-and-repellants/ ഇതു വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ കീടനാശിനികൾ

    ReplyDelete
  9. അഭിനന്ദനങ്ങൾ

    ReplyDelete
  10. valare nannayittundu aarum agrahikkunna reethi ... Njangalum ithu cheythunokkum ........

    ReplyDelete
  11. അഭിനന്ദനങ്ങള്‍...ഒരു നല്ല സന്ദേശം തന്നതിനും അത് നന്നായി അവതരിപ്പിച്ചതിനും.

    ReplyDelete
  12. വളരെ നല്ല ഒരു സന്ദേശം...

    ReplyDelete
  13. ഗ്രോ ബാഗിലെ കൃഷി നന്നായിരിക്കുന്നു. എന്റെ കൃഷി ടെറസ്സിലാണ്, മുറ്റത്ത് സ്ഥലമില്ല, വെളിച്ചമില്ല. കാർഷിക അനുഭവങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് ചേർത്ത് ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ പുസ്തകമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ഉണ്ട്. http://www.bakkalam.com/cultivation-in-terrace/?utm_source=feedburner&utm_medium=email&utm_campaign=Feed%3A+Bakkalam+%28Bakkalam.com%29

    ReplyDelete
  14. ഈ ലേഖനം എഴുതിയ ആളുടെ പേര് പറയുമോ?

    ReplyDelete
  15. തുടക്കം മുതല്‍ വിവരിച്ചതിനാല്‍ ഇത് ആര്‍ക്കും കഴിയും എന്ന തോന്നലുകള്‍ വായിക്കുമ്പോഴേ ഉണ്ടായിത്തുടങ്ങും... അഭിനന്ദനങള്‍

    ReplyDelete
  16. വിവരണത്തിന് വളരെ നന്ദിയുണ്ട് .നാട്ടില്‍ ചെന്നിട്ടു ഞാനും ഇതുപോലെ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുന്നുണ്ട് .....

    ReplyDelete
  17. nice explanation, ajith,... arkenkilum oru prachodanamaayaal nannaayirunnu!
    good work... athinte oru easiness manassilaakaaaam.... it is really simple.. thankal paranha pole oru manassu mathram mathi!!! :)

    ReplyDelete
  18. വളരെ പ്രചോദകവും ഉപകാരപ്രദവുമായ പോസ്റ്റ്.
    ഏറെ നന്ദി.

    ReplyDelete
  19. അന്ന് കണ്ട പച്ചക്കറി തോട്ടം ഇപ്പൊ ഉണ്ടാവോ ?,,,കിങ്ങിണി മോള്‍ക്ക് ആശംസകള്‍ .... നല്ല .ഭാവി ആശംസിക്കുന്നു

    ReplyDelete