Sunday, July 22, 2012

പൂവിനുള്ളില്‍ പ്രാവ്


                                          പൂവിനുള്ളില്‍  പ്രാവ് - സത്യമാണിത് , ഞങ്ങളുടെ  വീട്ടില്‍  ഈയ്ടെ  വിരിഞ്ഞ  പൂവിനുള്ളില്‍  ആണ്  ഒരു  വെള്ള  പ്രാവ്  ചിറകു  വിടര്‍ത്തി  നില്കുന്നത് . ഒരു  ചട്ടിയില്‍  വളര്‍ത്തിയ ഓര്‍ ക്കിട്  ഇനത്തില്‍  പെട്ട  ചെടിയില്‍  ആണ്  അത്ഭുതം  വിടര്‍ത്തുന്ന  മൂന്നു  പൂവുകള്‍  വിരിഞ്ഞത് . മനം  മയക്കുന്ന സുഗന്ധം  ഓരോ  പൂവിലും  ഉണ്ട് . ഒരു  വര്ഷം  ഒരിക്കല്‍  മാത്രമേ  ഈ ചെടി  പൂക്കുക  ഉള്ളു . ലീനയ്ക്ക്  കുറെ  വര്ഷം  മുന്‍പ്  കൈ യ്പട്ടൂര്‍  ഉള്ള  സിജി  എന്ന കൂട്ടുകാരിയാണ്‌  ഈ  ചെടി യുടെ  ഒരു  ഭാഗം  സമ്മാനിച്ചത്‌ . ഈ  പൂവ്    നമ്മെ  പല  കാര്യവും  പഠിപിക്കുന്നു

                       
                          പ്രകൃതി  എത്ര   അത്ഭുതകരമായി  എല്ലാം  ക്രമീകരിച്ചിരിക്കുന്നു .  ബുദ്ധിപരമായി  വളര്‍ന്നു  എന്ന്  വീമ്പിളക്കുന്ന  മനുഷ്യന്‍  പ്രകൃതിക്ക്  മുന്‍പില്‍  തല  കുനിക്കണം . 







                           എന്നാലും  ഈ പ്രാവിന്റെ  രൂപം  ഇത്ര  കൃത്യമായി  എങ്ങനെ  ആണ്  ഈ പൂവിന്റെ  ഉള്ളില്‍  വന്നത് ........ വായനക്കാര്‍  തങ്ങളുടെ  അറിവ്  പങ്കു  വക്കണം ........അഭിപ്രായം  പറയണം .....പൂവിന്റെ  ചിത്രം  ചേര്‍ക്കുന്നു ...... നന്ദി     നമസ്കാരം ......

4 comments:

  1. പൂവിന്റെ ചിത്രം കാണുന്നില്ലല്ലോ.



    (പൂവിനുള്ളില്‍ വല്ല മാതാവോ ദേവിയോ മറ്റോ ആയിരുന്നെങ്കില്‍....കുറെ കാശ് വാരാരുന്നു)

    ReplyDelete
  2. http://sivapulari.blogspot.com/2010/07/blog-post_20.html

    ഇവിടെയും പ്രാപ്പൂവിനെപ്പറ്റി പറയുന്നുണ്ട്. നോക്കൂ

    ReplyDelete
  3. രസമായിട്ടുണ്ട്...പ്രാവ് സമാധാനവും, പൂവ് സ്നേഹത്തിന്റെ മധുവും പകര്‍ന്നു നല്‍കട്ടെ

    ReplyDelete
  4. ശരിയാണല്ലോ, നല്ല ഒരു കുഞ്ഞു പ്രാവ്.

    ReplyDelete