Monday, March 12, 2012

മനസ്സിനെ വരുതിയില്‍ ആക്കുക

മനസ്സിനെ  നമ്മുടെ വരുതിയില്‍ കൊണ്ടുവരണം . മനസ്സ് ഒരു കുരങ്ങനേപോലെയാണ്  കൈവിട്ടു  ചാടിനടക്കും വേണ്ടതും വേണ്ടാത്തതും  ചിന്തിച്ചു  നമ്മെ  കുഴപ്പത്തില്‍ ചാടിക്കും . മനസ്സിനെ  നമ്മുടെ  അടിമയാക്കുക . ചിന്തകളെ  വരുതിയില്‍  നിറുത്തുക . ചിന്തകള്‍  നിലക്കുമ്പോള്‍  ശാന്തി  കൈവരുന്നു . എന്തിനു കഴിഞ്ഞതിനെപ്പറ്റി  വെറുതെ  ചിന്തിച്ചു  ശാന്തി  കളയുന്നു .  എന്തിനു  ഭാവിയെപ്പറ്റി  ആലോചിക്കുന്നു . ഭാവിയും  ഭൂതവും  നമ്മുടെ നിയന്ത്രണത്തിന്  അതീതമാണ് ഈ  നിമിഷം മാത്രമാണ്  നമുക്കുള്ളത് . അതില്‍  സന്തോഷത്തോടെ  ജീവിക്കുക .    

No comments:

Post a Comment